Wednesday, September 20, 2017

പ്രിയനേ
കണ്ണുകളില്‍  തങ്ങി നില്‍പ്പുണ്ട് നീ
തുളുമ്പി നില്‍പ്പുണ്ട് നീ
എപ്പോഴും പൊട്ടി  വിരിയാവുന്ന  കിനാവ്‌ പോലെ
ഉറക്കത്തിലും  തൊടു ന്നുണ്ട്  തമ്മില്‍
നീണ്ട  മുടിയിഴകളിലേക്ക്
നിന്റെ ചുംബനങ്ങളുടെ  പൂമ്പാറ്റകള്‍
പറന്നൊട്ടുമ്പോഴൊക്കെ
പ്രപഞ്ചത്തിലെ ഒരത്ഭുത  സൃഷ്ടിയാകുന്നു ഞാന്‍
എന്റെ  പ്രണയമേ
നമ്മുടെ  സ്നേഹം  നിറഞ്ഞു പൂക്കുന്ന
ആ കാടു  കണ്ടുവോ
"നിലാവിനോളം തന്നെ മധുരമായത്"
നീയാകുന്ന  വന്മര ത്തിന്റെ  സങ്കട ശി ഖരങ്ങളില്‍
ചിറ കൊതുക്കി യിരിക്കുന്ന പക്ഷിക്കുഞ്ഞ്
കൊടുങ്കാറ്റുകള്‍  തക്കം  പാര്‍ക്കുംപോഴൊക്കെ
അതിനെ  ഹൃദയത്തിലൊളി പ്പിക്കുന്ന  നീ ,,
കൊടുങ്കാറ്റ് തിരിച്ചു പോകുന്നു
സമുദ്രങ്ങളോട്  വിളിച്ചു  പറയുന്നു
"ഞാന്‍ കണ്ടല്ലോ  സ്നേഹ ഗ്രന്ഥികള്‍
വിടരുന്ന രണ്ടു  പൂക്കളെ  ",,
കടല്‍ നിശബ്ദത യില്‍ നിന്ന്  ഞാനും നീയുമെന്ന
സംഗീതത്തെ  കെട്ടി പ്പിടിക്കുന്നു .[ പ്രണയം ]


2 comments:

drkaladharantp said...

കൊടുങ്കാറ്റിനെപ്പോലെ പ്രണയിക്കണം
അത് ശിഖരങ്ങളെ എത്ര വന്യമായാണ് പുല്കുന്നത്?
അസൂയയുടെ പീലിയാട്ടങ്ങളെ തച്ചുടച്ച്
പുല്‍ത്തകിടിയില്‍ കെട്ടിപ്പിടിച്ചുരുണ്ട്
പെട്ടെന്ന്
നിശബ്ദതയുടെ പൂവ് വിരിയിച്ച് വിടവാങ്ങി
വീണ്ടും വരുമെന്നുറപ്പിക്കാനാവാതെ

ബിന്ദു .വി എസ് said...

ഉള്‍ക്കടലുകളിലെ കൊടുങ്കാറ്റുകള്‍

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...